അയോദ്ധ്യക്ഷേത്ര നിര്‍മ്മാണ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

അയോദ്ധ്യ. ഏറെ വിവാധങ്ങള്‍ക്കൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 40 കിലോ തൂക്കമുള്ള വെള്ളിശിലപാകിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കംകുറിച്ചത്. വേദ മന്ത്രോചേചാരണങ്ങള്‍ക്കും പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് 12.30ന് നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശിലാസ്ഥാപന കര്‍മം നടത്തിയത്.രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു..
തുടര്‍ന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു.
ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി
ലക്‌നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറെ രക്തച്ചൊരിച്ചിലിനും ഭരണ പ്രതിസന്ധിക്കും ഇടവരുത്തിയ വിഷയമായിരുന്നു ബാബരി മസ്ജിദ് അയോദ്ധ്യാ തര്‍ക്കം.
0 Comments