അടുത്ത പ്രധാനമന്ത്രി ആരാകുമെന്നോ ആര് രാജ്യത്തെ നയിക്കുമെന്നോ പറയാനാവില്ലന്ന് ബാബാ രാംദേവ്.
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് അടുത്ത പ്രധാനമന്ത്രി ആരാകുമെന്നോ ആര് രാജ്യത്തെ നയിക്കുമെന്നോ പറയാനാവില്ലന്ന് ബാബാ രാംദേവ്.
എന്നാല്‍ മത്സരം നിറഞ്ഞ രസകരമായ സാഹചര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍ച്ചക്ക് ശേഷമുള്ള രാംദേവിന്റെ പ്രതികരണമാണിത്.
അതേസമയം, താന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ആരെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു.
വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെയും ലോകത്തെയും ആത്മീയ വഴിയില്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും രാംദേവ് പറഞ്ഞു..
മോദി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പിയുടെ സഹയാത്രികനായി കൂടി യോഗാ ഗുരുവില്‍ നിന്ന് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ബാബാ രാംദേവ്. ഇദ്ദേഹത്തിന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.
0 Comments