ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി

മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി
ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പകരം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമ വിധി പറഞ്ഞു. ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പകരം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മുസ് ലിംകള്‍ക്ക് അനുയോജ്യമായ, പ്രാമുഖ്യമുള്ള സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറണം. ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി രാമക്ഷേത്രം നിര്‍മാണത്തിനു മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ സംവിധാനമുണ്ടാക്കണമെന്നും നിര്‍ദേശിച്ചു. ഇതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും അതില്‍ നിര്‍മോഹി അഖാറയ്ക്ക് സ്ഥാനം നല്‍കണമെന്നും പറഞ്ഞു. ഭൂമി മൂന്നായി വിഭജിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്‌ഠ്യേനയാണ് വിധി പറഞ്ഞത്.
വിധി മാനിക്കുന്നതായി മുസ്‌ലിം ലീഗ് .
ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രിംകോടതി വിധി മാനിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാം. വിധിയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാവാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനമുണ്ടാവണമെന്നും ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മറ്റന്നാള്‍ മുസ്‌ലിം ലീഗ് യോഗം ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോടതി വിധി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ബാക്കി കാര്യങ്ങള്‍ ഇതിന് ശേഷം പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
0 Comments