ബാലഭാസ്‌കറിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ചിന് അന്വേഷിക്കും. പിതാവിന്റെ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിനായുള്ള അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കുമെന്നാണറിയുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യമുന്നയിച്ചിട്ടുണ്ട്.പോലിസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടു. ബാലഭാസ്‌കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടില്‍ കുടുംബത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും പോലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പോലിസിന്റെ നിഗമനം. അതേസമയം, അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പോലിസ് കണ്ടെത്തിയിരുന്നു.ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.
0 Comments