ബേനസീര്‍ നാസറിന് ഹോണററി ഡോക്ടറേറ്റ്

ചെന്നൈ : ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അക്ബര്‍ ഹോളിഡേയ്‌സ് സി.ഇ.ഒ ബേനസീര്‍ നാസറിന് കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ട്രാവല്‍ & ടൂറിസം രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് ബേനസീറിനെ ഡിലിറ്റിന് തെരഞ്ഞെടുത്തതെന്ന് സര്‍വ്വകലാശാല ചാന്‍സിലര്‍ ഡോ സെല്‍വിന്‍ കുമാര്‍ പറഞ്ഞു. ചെന്നൈ ലി മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ മദ്രാസ് ഹൈക്കോര്‍ട്ട് ജസ്റ്റിസ്റ്റ് കുലശേഖരന്‍, യുണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. സെല്‍വിന്‍ കുമാര്‍ ,ഖത്തര്‍ മീഡിയ പ്ലസ് സി.ഇ.ഒഎന്നിവര്‍ ചേര്‍ന്ന് ഡിലിറ്റ് സമ്മാനിച്ചു.
ഇന്ത്യയിലെ യുവ സി.ഇഒമാരില്‍ ശ്രദ്ധേയയായ ബേനസീര്‍ യു.കെയിലെ പ്രശസ്തമായ കാര്‍ഡിഫ് യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യയിലെ പ്രശസ്തമായ ഡി.കെ.എസ് ലീഗലില്‍ പ്രവര്‍ത്തിച്ചു.
ബേനസീറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അക്ബര്‍ ഹോളിഡേയ്‌സ് ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായി മാറിയതില്‍ ബേനസീറിന്റെ അശ്രാന്ത പരിശ്രമമുണ്ട്. യംങ്ങ് വുമണ്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് അബാക്കസ് എന്‍ട്രപ്രണര്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
0 Comments