വാഗ്ദാനങ്ങള്‍ പാലിച്ച് കോണ്‍ഗ്രസ്,കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
ഭോപ്പാൽ: മധ്യപ്രദേശിൽ പതിനഞ്ച് വർഷങ്ങൾക്കു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ്, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി തുടങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടു വച്ച മുഖ്യ വാഗ്ദാനമായ രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ കമൽനാഥ് സർക്കാർ എഴുതിത്തള്ളി. അധികാരമേറ്റ് രണ്ടു മണിക്കൂറിനുള്ളിലാണ് കമൽനാഥ് തീരുമാനത്തിൽ ഒപ്പിട്ടത്.
ദേശസാൽകൃത, സഹകരണ ബാങ്കുകളിലുള്ള രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ മാർച്ച് 31ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് കമൽനാഥ് കൈക്കൊണ്ടത്. രണ്ടു ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യത്തെ ഉത്തരാവാണിതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, കമൽനാഥ് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്‍റെ 18-ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം.
0 Comments