ബിനോയ് വിശ്വം എഴുതി സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ഇനിയും പറയാനുണ്ട് പ്രകാശനം ചെയ്യ്തു
ഷാര്‍ജ : ബിനോയ് വിശ്വം എഴുതി സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ഇനിയും പറയാനുണ്ട് എന്ന പുസ്തകം ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സ വേദിയില്‍ സാഹിത്യകാരനും മുന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ പ്രകാശനം ചെയ്യ്തു. ഇനിയും പറയാനുണ്ട് എന്ന പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തമായ നിലപാടുകളുടെ പ്രകാശം ബിനോയ് വിശ്വത്തിന്റെ പുസ്തകത്തെ ഹൃദയാകര്‍ഷകമാക്കുന്നുവെന്നും പുതിയ പുസ്തകം വര്‍ത്തമാന കാലത്തിന്റെ അസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നുവെന്നും കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.മുതിര്‍ന്ന സി പി ഐ നേതാവും രാജ്യസഭ എം പി യും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം മലയാള പ്രസിദ്ധീകരണങ്ങളുള്ള ഹാള്‍ നമ്പര്‍ ഏഴില്‍ വായനക്കാരുമായി ഏറെ നേരം ചെലവിട്ടു.
0 Comments