കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിനെതിരെ ഡിജിപിക്ക് പരാതി.

കാസര്‍ഗോഡ്: കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിനെതിരെ ഡിജിപിക്ക് പരാതി. കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍ തെരുവത്താണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ ടിജി മോഹന്‍ദാസിനെതിരെ 153എ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പറവൂരില്‍ പൊതുപരിപാടിക്കിടെ മോഹന്‍ദാസ് നടത്തിയത് വര്‍ഗീയ പ്രഭാഷണമാണെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമെന്നുമായിരുന്നു മോഹന്‍ദാസിന്റെ പ്രസ്താവന.’നമുക്ക് തളര്‍ച്ച ബാധിച്ചിരിക്കുകയാണ്. അതില്‍ നിന്ന് മോചനം നേടണം. കോടതികളില്‍ നിന്ന് തല്‍ക്കാലം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുകയല്ല ഹിന്ദു ചെയ്യേണ്ടത്.1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ കരുണാകരനെ പോലുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമ്മുക്ക് കഴിഞ്ഞു. പിന്നെ എന്തുകൊണ്ട് ഇന്ന് സാധിക്കുന്നില്ല. കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മള്‍. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്’. എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ പ്രസ്താവന.
0 Comments