മന്ത്രിക്കെതിരെ പ്രകോപനം ബി.ജെ.പി പ്രവര്‍ത്തകരെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു..

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചക്കെത്തിയ ബി.ജെ.പി നേതാക്കള്‍ കലഹിക്കുകയും വാക്കുതര്‍ക്കത്തിന് ശ്രമിക്കുകയും ചെയ്തു.മന്ത്രിക്കെതിരെ ഉച്ചത്തില്‍ സംസാരിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.. കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ഉള്‍പ്പടെ ഇരുപതോളം പേരെയാണ് പൊലിസ് കസ്റ്റഡ
പേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയെ കാണാനെത്തിയവരാണ് വാക്കുതര്‍ക്കത്തിന് ശ്രമിച്ചത്. ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.
0 Comments