വീണ്ടും കളത്തിലിറങ്ങാന്‍ ബി.ജെ.പി കച്ചമുറുക്കുന്നു.

അവസരം നഷ്ട്ടപ്പെട്ട വ്യസനത്തില്‍ വീണ്ടും കളത്തിലിറങ്ങാന്‍ ബി.ജെ.പി കച്ചമുറുക്കുന്നു.കേരളത്തില്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ കഴിയാതെ ഏര്‍പ്പെട്ട സമരങ്ങളിലെല്ലാം പതറിപ്പോയ ബി.ജെ.പി വീണ്ടും സമരം ശക്തമാക്കാനൊരുങ്ങുന്നു.ശബരിമല സമരം കൂടുതല്‍ പുതിയ തലങ്ങളിക്കെ് കൂടി വ്യാപിപ്പിക്കാനാണ് കേന്ദ്രത്തെകൂട്ട് പിടിച്ച ബി.ജെ.പി കേരള ഘടകം പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി. സമരത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വരുംദിവസങ്ങളില്‍ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.പ്രധാനമന്ത്രി ജനുവരി 15,27 തിയ്യതികളിലാവും കേരളത്തിലെത്തുക. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ഇതിനു പിന്നാലെ അമിത് ഷായും സംസ്ഥാനത്തെത്തും.
അതേസമയം, ദേശീയ നേതാക്കളെ രംഗത്തിറക്കി ഈ മാസം 18 ന് സെക്രട്ടറിയേറ്റ് വളയാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ശബരിമല വിഷയത്തില്‍ സെസ്ഥാന നേതാക്കള്‍ക്ക് തന്നെ ഉറച്ചനിലപാടില്ലെന്ന ആരോപണവുമായി അണികള്‍ രംഗത്തെത്തി.തങ്ങളെ തെരുവിലിറക്കി നേതാക്കള്‍ മാറി നില്‍ക്കുകയാണെന്നാണ് അവരുടെ പ്രധാന ആരോപണം
0 Comments