ബി.ജെ.പി നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവില്‍ ഒരു കാര്യവും നേടാതെ ഒരു സമരം അവസാനിപ്പിക്കുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല നിരാഹാരസമരമാണ് ഇന്ന് രാവിലെ അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചത്.സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയായിരുന്നു ബി.ജെ.പിയുടെ സമരം. സംഘടനയുടെ നേതാക്കള്‍ മാറി മാറി നിരാഹാരമിരുന്നും ഒരാള്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതിലൂടെയും കോളിളക്കം സൃഷ്ടിച്ച സമരം പക്ഷെ.സംഘടനക്ക് യാതൊരു ഫലവും നല്‍കാതെയാണ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരം പൂര്‍ണവിജയമായില്ലെന്നും പോരാട്ടം തുടരുമെന്നും പി.എസ് ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസ സമരവേദിയില്‍ വെച്ചാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വേദിയിലുണ്ടായിരുന്നു. രാവിലെ പത്തരയ്ക്കാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.
0 Comments