ലെനിനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

ന്യൂഡല്‍ഹി: ത്രിപുരയിലെ ബെലോണിയ നഗരത്തിലുള്ള ലെനിനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. ആഹ്ലാദപ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്. എന്നാല്‍, ലെനിന്‍ പ്രതിമ നീക്കം ചെയ്തത് പാര്‍ട്ടിപ്രവര്‍ത്തകരല്ലെന്നാണ് ബിജെപി വക്താവിന്റെ വിശദീകരണം.ബെലോണിയയിലെ കോളേജ് സ്‌ക്വയറില്‍ സ്ഥിതിചെയുന്ന അഞ്ചടി ഉയരത്തിലുള്ള പ്രതിമയാണ് തകര്‍ത്തത്. പ്രതിമ തകര്‍ത്ത ശേഷം ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ തല എടുത്ത ഫുട്‌ബോള്‍ കളിച്ചെന്ന് സിപിഎം ബെലോണിയ സബ്ഡിവിന്‍ സെക്രട്ടറി തപസ് ദത്ത ആരോപിച്ചു.
ത്രിപുരയില്‍ ബിജെപി ജയിച്ചതിന് പിന്നാലെ സിപിഎം കേന്ദ്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലെനിന്‍ പ്രതിമയും തകര്‍ത്തത്.
0 Comments