ചിന്മയി ബ്ലെസി ചിത്രത്തില്‍ പാടുന്നു, സംഗീതം ഏ ആര്‍ റഹ്മാന്‍

എഴുത്തുകാരനും സിനിമ പ്രവര്‍ത്തകനുമായ വൈരമുത്തുവിനെതിരെ മീ ടൂ വിവാദങ്ങള്‍ നടത്തിയ ചിന്മയിയെ തമിഴ് സിനിമ ലോകം അപ്രഖ്യാപിത വിലക്കിലൂടെ അകറ്റി നിര്‍ത്തുന്നതായ വാര്‍ത്ത നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ചിന്മയിക്ക് അവസരം നല്‍കി ഏ.ആര്‍ റഹ്മാന്‍ വീണ്ടും ചിന്മയിയെ ചേര്‍ത്തു പിടിക്കുകയാണ് മലയാളത്തിലൂടെ. ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണമുന്നയിച്ചത് വലിയ വിവാദമായിരുന്നു.ഇതോടെ തമിഴ് സിനിമാ രംഗത്തു നിന്നും അകറ്റി നിര്‍ത്തപ്പെടുകയും ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കുകയും, സോഷ്യല്‍ മിഡിയയിലും അല്ലാതെയും ഭീഷണിപ്പെടുത്തുകയും, സിനിമയിലെ അവസരങ്ങള്‍ ഇല്ലാതെയാക്കുകയും ചെയ്തിരുന്നു. 96 ഒരുപക്ഷേ തമിഴിലെ തന്റെ അവസാന ചിത്രമായിരിക്കുമെന്നും ചിന്മയി പറഞ്ഞിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന മലയാള ചിത്രം ആടുജീവിതത്തില്‍ ചിന്മയി ഒരു ഗാനമാലപിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവ്വിധായകന്‍ ഏ.ആര്‍ റഹ്മാന്‍. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകാനായെത്തുന്നത്. 96 ലെ കാതലെ കാതലെ എന്ന ഗാനമാലപിച്ചത് ചിന്മയിയായിരുന്നു. 96 ല്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്മയിയായിരുന്നു.മീടു വിവാദത്തില്‍ പങ്കെടുക്കുന്നവരെ പിന്തുണച്ച് നേരത്തെയും രഹ്മാന്‍ മുന്നോട്ട് വന്നിരുന്നു. ചിന്മയിയെ ചേര്‍ത്തു പിടിക്കുന്നതിലൂടെ ഏ.ആര്‍ തന്റെ നിലപാട് ഒരിക്കല്‍കൂടി അരക്കിട്ടുപ്പിക്കുകയാണ്..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar