ബി​എം​ഡ​ബ്ല്യു 6 സീ​രീ​സ് ഗ്രാ​ന്‍ ടൂ​റി​സ്‌​മോ വി​പ​ണി​യി​ല്‍

കൊ​ച്ചി: ആ​ദ്യ​ത്തെ ബി​എം​ഡ​ബ്ല്യു 6 സീ​രീ​സ് ഗ്രാ​ന്‍ ടൂ​റി​സ്‌​മോ ഓ​ട്ടോ എ​ക്‌​സ്‌​പോ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബി​എം​ഡ​ബ്ല്യു ചെ​ന്നൈ പ്ലാ​ന്‍റി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍മി​ച്ച​താ​ണ് ഗ്രാ​ന്‍ ടൂ​റി​സ്‌​മോ. പെ​ട്രോ​ള്‍ വേ​രി​യ​ന്‍റി​ല്‍ ല​ഭ്യ​മാ​ണ്.
സ്‌​പോ​ര്‍ട്ട് സ്റ്റൈ​ലി​ങി​ന്‍റെ ആ​വേ​ശം ആ​ഘോ​ഷ​മാ​ക്കു​ന്ന സ്‌​പോ​ര്‍ട്ട് ലൈ​ന്‍ ഡി​സൈ​നി​ല്‍ ഗ്രാ​ന്‍ ടൂ​റി​സ്‌​മോ ല​ഭ്യ​മാ​ണ്. ഡൈ​നാ​മി​ക് കാ​ര​ക്റ്റ​ര്‍, ഹൈ​ഗ്ലോ​സ് ബ്ലാ​ക്കി​ലു​ള്ള ട്രിം ​എ​ല​മെ​ന്‍റ്സ്, ഇ​ന്‍റീ​രി​യ​റി​ലെ പ്ര​ത്യേ​ക വ​ര്‍ണ്ണ​ങ്ങ​ള്‍, സ്‌​പോ​ര്‍ട്‌​സ് ലെ​ത​ര്‍ സ്റ്റി​യ​റി​ങ് എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​ണ്.
എ​ക്‌​സ് ഷോ​റൂം വി​ല 58,90,000 രൂ​പ. വി​ശാ​ല​മാ​യ ലെ​ഗ്‌​റൂ​മും ഹെ​ഡ്‌​റൂ​മും സ​ഹി​തം മൂ​ന്ന് സു​ഖ​ക​ര​മാ​യ ഫു​ള്‍ സൈ​ഡ് സീ​റ്റു​ക​ളാ​ണ് പി​ന്‍ ഭാ​ഗ​ത്തു​ള്ള​ത്. ആ​റു ഡി​സൈ​നു​ക​ളോ​ടു​കൂ​ടി​യ ആം​ബി​യ​ന്‍റ് ഇ​ന്റീ​രി​യ​ര്‍ ലൈ​റ്റി​ങ് ആ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 40/20/40 സ്പ്ലി​റ്റി​ല്‍ 1800 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ല​ഗേ​ജ് ക​മ്പാ​ര്‍ട്ട്‌​മെ​ന്റാ​ണ് ഗ്രാ​ന്‍ ടൂ​റി​സ്‌​മോ​യ്ക്കു​ള്ള​ത്.
ക​രു​ത്തു​റ്റ കി​ഡ്‌​നി ഗ്രി​ല്‍ സ്ലാ​റ്റു​ക​ളും, ഹൈ​ഗ്ലോ​സ് ബ്ലാ​ക്കി​ലു​ള്ള എ​യ​ര്‍ ബ്രെ​ത്ത​റും സ്‌​പോ​ര്‍ട്ടി​ങ് കാ​ര​ക്റ്റ​റി​ന് ശ​ക്തി പ​ക​രു​ന്നു. റി​യ​ര്‍ സീ​റ്റ് എ​ന്‍റ​ര്‍ടെ​യ്ന്‍മെ​ന്‍റ് പ്രൊ​ഫ​ഷ​ണ​ല്‍ സി​സ്റ്റം മി​ക​ച്ച വി​നോ​ദ​മാ​ണ് ന​ല്‍കു​ക.
ട്വി​ന്‍ പ​വ​ര്‍ ട​ര്‍ബോ സാ​ങ്കേ​തി​ക​വി​ദ്യ, ക​രു​ത്തും കാ​ര്യ​ക്ഷ​മ​ത​യും സം​യോ​ജി​പ്പി​ക്കു​ന്നു. ആ​റ് എ​യ​ര്‍ ബാ​ഗു​ക​ള്‍, ബ്രേ​ക്ക് അ​സി​സ്റ്റ് ഉ​റ്റ​പ്പെ​ടെ​യു​ള്ള ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കി​ങ് സി​സ്റ്റം, ഡൈ​നാ​മി​ക് ട്രാ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള്‍ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്.
ബി​എം​ഡ​ബ്ല്യു സ​ര്‍വീ​സ് ഇ​ന്‍ക്ലൂ​സീ​വ്, ഇ​ന്‍ക്ലൂ​സീ​വ് പ്ല​സ് എ​ന്നി​വ ഗ്രാ​ന്‍ ടൂ​റി​സ്‌​മോ​യ്‌​ക്കൊ​പ്പം ല​ഭ്യ​മാ​ണ്. 3 വ​ര്‍ഷ​മോ 40,000 കി​ലോ​മീ​റ്റ​റോ, 10 വ​ര്‍ഷ​മോ, 2,00,000 കി​ലോ​മീ​റ്റ​റോ വ​രെ​യു​ള്ള പ്ലാ​നു​ക​ളി​ല്‍ നി​ന്ന് സ​ര്‍വീ​സ് പാ​ക്കേ​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar