ബജറ്റ് ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: മാന്ത്രിക വിദ്യയുടെ ബജറ്റെങ്കിലും പൊതുജനത്തിന്റെ കൈപൊള്ളിക്കുന്ന വിലപ്പെരുപ്പെരുപ്പത്തിലേക്കാണ് ബജറ്റ് മിഴിതുറക്കുന്നത്. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന ചില നിര്‍ദ്ദേശങ്ങളെയും ഇളവുകളെയും ഉയര്‍ത്തിക്കാട്ടി തോമസ് ഐസക്ക് കടുത്ത വില വര്‍ദ്ദനവാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നവകേരള നിർമാണത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തുന്ന പ്രളയ സെസ് രണ്ടു വർഷത്തേക്കെന്ന് ബജറ്റ് പ്രഖ്യാപനം. 12, 18, 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ള ഉത്പന്നങ്ങൾക്കും എല്ലാത്തരം സേവനങ്ങളുടെ വിതരണ വിലയിൻന്മേലും ഒരു ശതമാനം സെസ് ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. അതേസമയം, കോംപോസിഷന്‍ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെ സെസ് ചുമത്തുന്നതിൽ നിന്നും ഒഴിവാക്കി. 

ആഡംബര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും വർധിക്കും. കാൽ ശതമാനം സെസ് വന്നതോടെ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും വില ഉയരും. മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചു. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും. 10 ശതമാനം വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള ആഡംബര വീടുകള്‍ക്കു അധികനികുതി ചുമത്തും. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവന നികുതിയായി നിജപ്പെടുത്തി. 

അതേസമയം, നിത്യോപയോഗ സാധനങ്ങൾക്ക്​ സെസ്​ ഏർപ്പെടുത്താത്തത്​ സാധാരണക്കാർക്ക്​ ആശ്വാസമാകും. നേരത്തെ, മഹാപ്രളയം നേരിട്ട പശ്ചാത്തലത്തിലാണ് അധിക നികുതി പിരിക്കാൻ ജി.എസ്​.ടി കൗൺസിൽ കേരളത്തിന്​ അംഗീകാരം നൽകിയത്. ഒരു വർഷത്തേക്കായിരിക്കും പ്രളയ സെസ് ഏർപ്പെടുത്തുകയെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സെസ് പിരിക്കാനുള്ള കാലവധി രണ്ടു വർഷത്തേക്ക് സർക്കാർ ദീർഘിപ്പിക്കുകയായിരുന്നു.

വില വർധിക്കുന്നവ

 • സ്വര്‍ണം
 • വെള്ളി
 • പ്ലാറ്റിനം
 • മൊബൈൽ ഫോൺ
 • അതിവേഗ ബൈക്ക്
 • ഹെയര്‍ ഓയ്ല്‍
 • സോപ്പ്
 • എസി
 • ഫ്രിഡ്ജ്
 • കാര്‍
 • സിഗരറ്റ്
 • ചോക്കലേറ്റ്
 • പെയിന്‍റ്
 • പ്ലൈവുഡ്
 • പാകം ചെയ്ത ഭക്ഷണം
 • ശീതള പാനീയങ്ങള്‍
 • മോട്ടോര്‍ബാക്കുകള്‍
 • ഗ്രാനൈറ്റ്
 • മാര്‍ബിള്‍
 • ടൂത്ത് പേസ്റ്റ്
 • സിനിമാ ടിക്കറ്റ്
 • ബിയര്‍
 • വൈന്‍
 • കമ്പ്യൂട്ടർ
 • പ്രിന്‍റർ
 • വെണ്ണ
 • നെയ്യ്
 • പാൽ
 • പാക്ക് ചെയ്ത ജ്യൂസ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar