നഷ്ടപരിഹാര തുക ഒരു ഭാഗം ,ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ബില്‍ക്കീസ് ബാനു.


ന്യൂഡല്‍ഹി: തനിക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു. കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഗര്‍ഭസ്ഥ ശിശുവായിരുന്ന മകള്‍ സഹാറയെ അഭിഭാഷകയാക്കും. 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി വിധിച്ചത്.
കോടതിവിധിക്ക് ശേഷം ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ബില്‍ക്കീസ് ബാനു മനസ് പങ്കുവെച്ചത്. ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഫറാ നഖ്വി അടക്കമുള്ള പൗരത്വ കൂട്ടായ്മയുമാണ് വാര്‍ത്തസമ്മേളനം നടത്തിയത്.
നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനു നിരാകരിച്ചിരുന്നു.ഗുജറാത്തിലെ ദഹേജ് സ്വദേശികളായ ബില്‍ക്കീസ് യാക്കൂബ് റസൂലിന്റെ കുടുംബം അഹമദാബാദിനടുത്തുള്ള രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ വെച്ച് 2002 മാര്‍ച്ച് 3നാണ് അക്രമിക്കപ്പെടുന്നത്. ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു 22 തവണ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. ബില്‍ക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar