കോട്ടയ്‌ക്കലിൽ ഇരുപതിലേറെ പേരുടെ അക്കൗണ്ടുകളിലേക്ക് കോടികളുടെ നിക്ഷേപമെത്തി.

മലപ്പുറം:  കോട്ടയ്‌ക്കലിൽ ഇരുപതിലേറെ പേരുടെ അക്കൗണ്ടുകളിലേക്ക് കോടികളുടെ നിക്ഷേപമെത്തി. കോട്ടക്കൽ ആര്യവൈദ്യശാലയിലെ 22 ജീവനക്കാരാണ്  ശമ്പളത്തിനൊപ്പം അക്കൗണ്ടിൽ കോടികൾ വന്നതു കണ്ട് ഞെട്ടിയിരിക്കുന്നത്. ശനിയാഴ്ച രാത്രി മുതൽ ശമ്പളം വന്നോ എന്നറിയാൻ എസ്ബിഐ അക്കൗണ്ടിലെ ബാലൻസ് സ്റ്റേറ്റ്മെൻറ് പരിശോധിച്ചവരാണ് ഞെട്ടിയത്. അക്കൗണ്ടിൽ 90 ലക്ഷം മുതൽ 19 കോടി രൂപ വരെ അപ്രതീക്ഷിതമായെത്തി. ബാങ്കിനെ പരാതി അറിയിക്കും മുമ്പേ അധികപണം എത്തിയവരുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു.

30,1 തിയതികളിലായാണ് 22 പേരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിയത്. ആകെ 40 കോടിയോളം രൂപ അക്കൗണ്ടുകളിലേക്കെത്തിയെന്നാണ് റിപ്പോർട്ട്. ശനിയാഴ്‌ചയും പണം ലഭിച്ചതായുള്ള ഒറ്റപ്പെട്ട പരാതികൾ ബാങ്ക് അധികൃതർക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധന‍യിലാണ് കൂട്ടത്തോടെ കോടികൾ നിക്ഷേപിക്കപ്പെട്ട വിവരം അറിയുന്നത്.
പിഴവു സംഭവിച്ചത് എവിടെയാണന്ന് വ്യക്തമല്ല. സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനം.

വിഷയം ബാങ്കിന്‍റെ ശ്രദ്ധയിൽ വന്നതോടെ അധികമായെത്തിയ തുക വിരലടയാളം അടക്കം വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ് പണം പിൻവലിക്കാൻ അനുമതി നൽകിയത്. കെവൈസി നിബന്ധന പ്രകാരമുള്ള രേഖകൾ സമർപ്പിക്കാത്തവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് ബാങ്കിന്‍റെ വിശദീകരണം.  20,000 മുതൽ 25,000 രൂപ വരെ മാത്രം ശമ്പ‍ളമുള്ളവർക്കാണ് കോടികൾ ലഭിച്ചത്. ഇതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar