സര്‍ക്കാറിന് തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷ തള്ളി.

കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഷുഹൈബിനെ വധിച്ചത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും കോടതി നിരീക്ഷിച്ചു.

കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

വി.ഡി.സതീശന്‍; പി.ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നത്. അക്രമത്തില്‍ പങ്കില്ലെന്നത് സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന്‍ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

പി ജയരാജന്‍ ;ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്നും ജയരാജന്‍ പറഞ്ഞു. സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.

എം.സ്വരാജ് എം.എല്‍.എ.  ;ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്നതില്‍ ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ശുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്.

‘അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച വാര്‍ത്തയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഞങ്ങള്‍ക്ക് അഭിമാനിക്കാനില്ല. ആ വധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകത്തെ അപലപിക്കുന്നു. യാതൊരു ന്യായീകരണവും നിരത്തി കൊലയെ ന്യായീകരിക്കുന്നില്ല’- സ്വരാജ് പറഞ്ഞു.

പി.കെ.കൃഷ്ണദാസ്.  ;കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ ആകാശ് തില്ലങ്കേരി പി.ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നയാളെന്ന് പി.കെ.കൃഷ്ണദാസ്. ജയരാജന്‍ നേരിട്ട് നിയന്ത്രിക്കുന്ന കൊലയാളിസംഘത്തിലെ അംഗമാണ് പ്രതികളെന്നും കൃഷ്ണദാദസ് ആരോപിച്ചു.

ഇതോടുകൂടി ഷുഹൈബ് വധകേസില്‍ പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പ്രതി ആകാശിന് മുഖ്യമന്ത്രിയുമായും, ജില്ലസെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമെന്നും കൃഷ്ണദാസ് ആരോപിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar