യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര സമര്‍പ്പണം ഇന്ന് രാത്രി ഷാര്‍ജയില്‍

ഇന്നലെ ദുബായില്‍ എത്തിയ തോമസ് ജേക്കബിനെ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ.മൊയ്തീന് കോയ, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന, വൈസ് പ്രസിഡന്റ സി.പി.ജലീല്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.
ദുബൈ:ചിരന്തന മാധ്യമ പുരസ്കാരങ്ങളുടെ സമര്‍പ്പണവും അനുസ്മരണവും ഇന്ന്
യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേര്‍ന്ന് യശഃശരീരരായ മാധ്യമപ്രവര്‍ത്തകര്‍ പി.വി.വിവേകാനന്ദന്, വിഎം സതീഷ്, രാജീവ് ചെറായി എന്നിവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളുടെ സമര്‍പ്പണവും അനുസ്മരണവും ഇന്ന് (ഡിസംബര്‍ 6, വ്യാഴാഴ്ച) വൈകീട്ട് 6:30 മുതല്‍
ഷാര്‍ജ അല്‍ വഹ്ദാ മെഗാ മാളിനു പിറകിലെ റയാന് ഹോട്ടലില്‍ നടക്കും. കേരള പ്രസ്സ് അക്കാദമി മുന്‍ അധ്യക്ഷന്‍ തോമസ് ജേക്കബ്, പിപി ശശീന്ദ്രന്, ബിന്‍സാല്‍ അബ്ദുല്‍ ഖാദര്‍, ജസിത സഞ്ജിത്, നിസാര്‍ സെയ്ദ്, ഷിനോജ് ഷംസുദീന്‍, കമാല്‍ കാസിം, അലക്സ് തോമസ് എന്നിവര്‍ പുരസ്കാരങ്ങളും ഉണ്ണികൃഷ്ണന് പുറവങ്കര, എം.കെ. അബ്ദുറഹ്മാന്, മുഷ്താഖ് അഹ്മദ് എന്നിവര്‍ ആദരവും ഏറ്റുവാങ്ങും. യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥിയായിരിക്കും.
പരിപാടിക്കായി ഇന്നലെ ദുബായില്‍ എത്തിയ തോമസ് ജേക്കബിനെ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ.മൊയ്തീന് കോയ, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന, വൈസ് പ്രസിഡന്റ സി.പി.ജലീല്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹത്തിന്റെ മുഖാമുഖം നടന്നു.
0 Comments