കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം ,170 ഓളം പേര്‍ കൊല്ലപ്പെട്ടു

കൊളംബോ:വീണ്ടും അശാന്തി വിതച്ച് കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. ശ്രീലങ്കന്‍ തലസ്ഥാനത്തുള്ള ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടന പരമ്പര ഉണ്ടായത്. കതാനയിലെ കൊച്ചികഡെ സെന്റ് ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ 170 ഓളം പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റതായും മരണ സംഖ്യ ഉയരുമെന്നും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.45 നായിരുന്നു രണ്ടു പള്ളികളിലും സ്‌ഫോടനം. സംഭവത്തില്‍ 350 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ 300 ഓളം പേരെ കൊളംബിയയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.നിരവധി വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar