സാംസ്‌ക്കാരിക നായകര്‍ക്ക് കോണ്‍ഗ്രസ് വക നട്ടെല്ലിന്നുപകരം വാഴപ്പിണ്ടി.

തൃശൂര്‍:കോണ്‍ഗ്രസ്സുകാര്‍ തണുപ്പന്മാരാണ് പ്രതികരിക്കാന്‍ അറിയില്ല എന്നൊക്കെയാണ് പലപ്പോഴും സോഷ്യല്‍ മീഡിയയും വിമര്‍ശകരും കളിയാക്കാറ്. എന്നാല്‍ ഈ സമരം അത്തരം ആരോപണങ്ങളെല്ലാം തകര്‍ത്തുകളഞ്ഞു. കമ്യൂണിസ്റ്റ് ചേരിയില്‍പ്പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന സാംസ്‌ക്കാരിക നായകരുടെ കപട ബോധത്തിന്നെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമരം നടത്തിയത്. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമ്മാനിച്ചു. നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രവാക്യം മുഴുക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി എത്തിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകന്‍മാരുടെ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിഷേധിച്ചു. സാഹിത്യ അക്കാദമിക്ക് മുമ്പിലായിരുന്നു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമി മുറ്റത്ത് എത്തിയ പ്രതിഷേധക്കാര്‍ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ കാറിന് മുകളില്‍ വാഴപ്പിണ്ടി വച്ച ശേഷമാണ് മടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍ ഡാനിയല്‍, കിരണ്‍ സി.ലാസര്‍, നൗഷാദ് ആറ്റുപറമ്പില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏതായാലും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിപോലും ഇല്ലെന്നാണ് പെരിയ സംഭവത്തിലെ മൗനം വിരല്‍ചൂണ്ടുന്നത്.
0 Comments