നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് ഉജ്വല ജയം.
സാവോപോളോ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് വെനിസ്വേലയെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്.
ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ സ്കോര്‍ ചെയ്തു. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറുടെ ഉജ്ജ്വല പ്രകടനമാണ് ബ്രസീലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
0 Comments