പരേതനായ മച്ചിങ്ങല്‍ മുഹമ്മദ് ഷായുടെ ഭാര്യ ഫാത്തിമ(74) മരിച്ചു.

കിഴുപറമ്പ്. കോവിഡ് സ്ഥിരീകരിച്ച് പെരിന്തല്‍മണ്ണ ഇ.എം എസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പരേതനായ മച്ചിങ്ങല്‍ മുഹമ്മദ് ഷായുടെ ഭാര്യ ഫാത്തിമ(74) മരിച്ചു. രണ്ടാഴ്ച്ച മുമ്പ് ചീക്കോട് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. മക്കള്‍ പരേതനായ അബ്ദുറഹ്മാന്‍, കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെംബര്‍ എം എം മുഹമ്മദ്, എം എം ബഷീര്‍, അബ്ദുള്‍ റഷീദ്, ഹഫ്‌സത്ത്, സുബൈദ, നസീറ, ഹസീന എന്നിവര്‍. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുന്‍ മെംബര്‍ എം എം ജസ്‌ന, റജീന തോട്ടുമുക്കം, ആയിശാബി കടുങ്ങല്ലൂര്‍, ഹസീന കൊളപ്പുറം,അബ്ദുസ്സമദ് ചീക്കോട് (പരേതന്‍) അബ്ദുസലാം ചെറുവാടി(പരേതന്‍), സൈതലവി ചീക്കോട്, അഷ്‌റഫ് കിഴിശ്ശേരി എന്നിവര്‍ മരുമക്കളുമാണ്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കിഴുപറമ്പ് ചൂരോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറമാടും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar