സംസ്ഥാനത്ത്‌ലോക് ഡൗണ്‍ ഇല്ല,ഓരോരുത്തരും കരുതുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണിനെ എതിര്‍ത്ത് പ്രതിപക്ഷവും. കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ മതിയാകുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
രോഗവ്യാപവനം ഭീഷണിയായി നിലനില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ ഒറ്റകെട്ടായി നീങ്ങണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
രാഷ്ട്രീയകക്ഷികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. സമരങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം.
സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
0 Comments