ഇന്ത്യന്‍ ക്രൗണ്‍ പ്രിന്‍സ്.രാഹുല്‍….?

അമ്മാര്‍ കിഴുപറമ്പ് …….
ദുബൈ. ഇന്നലെ മുതല്‍ അറബികളും വിദേശികളും ചോദിക്കുന്ന ചോദ്യമിതാണ്.ആരാണ് രാഹുല്‍. ദുബൈ എയര്‍പ്പോര്‍ട്ടില്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയപ്പോള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഇദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണോ..,ബോളിവുഡ് നടനാണോ,അതോ പ്രസിഡണ്ടോ, ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ മറുപടി പറയും ഹേയ്..അവരൊന്നുമല്ല, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാണ്. അപ്പോള്‍ കേള്‍ക്കുന്ന അറബികളില്‍ ചിലര്‍ക്ക് വീണ്ടും സംശയം. കോണ്‍ഗ്രസ് എന്ന അധികാരം പോലുമില്ലാത്ത പ്രസ്ഥാനത്തിന്റെ
അദ്ധ്യക്ഷനു വേണ്ടിയാണോ ഇത്രയധികം ജനങ്ങള്‍ തടിച്ചു കൂടിയത്. മാഷാ അല്ലാഹ്.. ഇന്ത്യന്‍ ക്രൗണ്‍ പ്രിന്‍സ് രാഹുല്‍ എന്ന് ലളിതമായി പറഞ്ഞ് അറബികള്‍ ഉത്തരം കണ്ടെത്തും. ഇനി വരാന്‍പോവുന്ന ഭരണാധിപനെ അവര്‍ അറിയുന്നത് ക്രൗണ്‍ പ്രിന്‍സ് എന്നാണ്. രാഹുലിന് അവര്‍ അതെ സ്ഥാനം നല്‍കിയാണ് അഭിസംബോധനം ചെയ്യുന്നത്. അധികാര സ്ഥാനങ്ങളൊന്നുമില്ലാത്ത ഒരു നേതാവിന് ഇത്രയധികം ആവേശം നിറഞ്ഞ ജനപങ്കാളിത്വമുള്ള സ്വീകരണം ഇന്നുവരെ യു.എ.ഇയില്‍ ലഭിച്ചിട്ടില്ല. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്കുപോലും ഇത്ര ജനിബിഡമായതായി പ്രവാസികള്‍ക്കോര്‍മ്മയില്ല.ലേബര്‍ ക്യാമ്പുകളില്‍ നിന്നടക്കമുള്ള പതിനായിരങ്ങല്‍ മണിക്കൂറുകള്‍ക്കു മുന്നേ രാഹുലിനെ കേള്‍ക്കാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ഗാന്ധി ജന്മ ദിനത്തിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഇന്ത്യ യു.എ.ഇ സാംസ്‌ക്കാരിക വിനിമയ പരിപാടിയുടെ ഉദ്ഘാടനമായിരുന്നു രാഹുലിന്റെ പ്രധാന പരിപാടി.
ഭാവി പ്രധാന മന്ത്രി എന്ന വിശേഷണത്തോടെ ഗള്‍ഫിലെ കോണ്‍ഗ്രസ് സംഘടനകളും മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം സി സിയും നടത്തിയ പ്രോഗ്രാം രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രാഗ്രാമിന്റെ നാന്ദികുറിക്കല്‍ കൂടിയായിരുന്നു.കോണ്‍ഗ്രസ് സംഘടനകള്‍ക്ക് നവോന്മേഷം കൈവരിച്ച രാഹുലിന്റെ സന്ദര്‍ശനം ഇന്ത്യന്‍ ജനതക്കും വലിയ ആവേഷമാണ് സമ്മാനിക്കുന്നത്. മനസ്സു മടുത്ത ഇന്ത്യന്‍ ജനത രാഹുലില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നതു തന്നെയാണ് ഈ സ്വികരണം നല്‍കുന്ന മുന്നറിയിപ്പ്.



0 Comments