ഇ.ടി.പ്രകാശിനും മുസ്തഫ മുട്ടുങ്ങലിനും ശൈഖ് സായിദ് ഈയർ ദർശന എക്സലൻസി അവാർഡ്

മുസ്തഫ മുട്ടുങ്ങൽ, ഇ.ടി.പ്രകാശ്
ദുബായ്: ഈ വർഷത്തെ ശൈഖ് സായിദ് ഈയർ ദർശന എക്സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർക്ക് നൽകുന്നതാണ് ശൈഖ് സായിദ് ഈയർ ദർശന എക്സലൻസി അവാർഡുകൾ. മാതൃഭൂമി ഷാർജ ലേഖകൻ ഇ.ടി.പ്രകാശ്, കെ.എം.സി.സി. യു.എ.ഇ. കേന്ദ്രകമ്മറ്റി സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ മുസ്തഫ മുട്ടുങ്ങൽ എന്നിവർക്കാണ് അവാർഡുകളെന്ന് ജൂറി ചെയർമാൻ പുന്നക്കൻ മുഹമ്മദാലി അറിയിച്ചു. 20 വർഷമായി യു.എ.ഇ.യിലുള്ള ഇ.ടി.പ്രകാശ് നിരവധി ഫീച്ചറുകളും ശ്രദ്ധേയമായ വാർത്തകളും തയ്യാറാക്കിയിട്ടുണ്ട്. യു.എ.ഇ.യിലെത്തുന്ന കേരളത്തിലെ പ്രശസ്ത വ്യക്തികളെ അഭിമുഖം നടത്തി ‘അതിഥി’ എന്ന പ്രത്യേക പംക്തിയുമെഴുതുന്നു. കടന്നപ്പള്ളി സ്വദേശിയാണ്.
വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘തണൽ’ എന്ന ജീവകാരുണ്യ സംഘടനയുടെ ട്രസ്റ്റി കൂടിയായ മുസ്തഫ മുട്ടുങ്ങൽ സീതിസാഹിബ് ഫൗണ്ടേഷൻ യു.എ.ഇ.വൈസ് പ്രസിഡന്റ്, കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് സെക്രട്ടറി, കോഴിക്കോട് സി.എച്ച്.സെന്റർ ഷാർജ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മുക്കം ദാറുസ്സലാഹ് അറബിക്ക് കോളേജ് ഷാർജ പ്രസിഡന്റ് ആണ്, 35 വർഷമായി യു.എ.ഇ.യിലുള്ള വടകര സ്വദേശിയായ മുസ്തഫ ചന്ദ്രിക ലേഖകൻ കൂടിയാണ്.
0 Comments