കാസര്‍കോഡ് സ്വദേശിനി ദിവ്യ റാസല്‍ഖൈമ കറാനില്‍വാഹനാപകടത്തില്‍ മരിച്ചു.

റാസല്‍ഖൈമ: റാസല്‍ഖൈമ കറാനില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോഡ് സ്വദേശിനി ദിവ്യ (25) ദാരുണമായി മരിച്ചു. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പട്ടാമ്പി സ്വദേശി പ്രവീണിന്റെ ഭാര്യയാണ്?. കാസര്‍കോഡ് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരിജലജ ദമ്പതികളുടെ മകളാണ് ദിവ്യ. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചാണ്? ദുരന്തം സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുകാരനായ മകന്‍ ദക്ഷിനും പ്രവീണും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
0 Comments