സൗദി ദമാമില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ കൊടുവഴന്നൂര്‍ പരേതരായ മുഹമ്മദ് ഇബ്രാഹിം കുഞ്ഞ് ഫാത്തിമ ബീവി എന്നിവരുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ ( 49) ഹൃദയാഘാതം മൂലം റാക്ക ഗാമ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. റാക്ക യിലെ പ്രമുഖ ഡെക്കോര്‍ സ്ഥാപനമായ അലി അബ്ദുല്‍ ഹാദി കമ്പനിയില്‍ നാലര വര്‍ഷമായി ഡ്രൈവര്‍ ജോലിചെയ്യുന്ന അബ്ദുല്‍ ജബ്ബാറിന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ജോലികഴിഞ്ഞ് റൂമില്‍ എത്തുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സമീനയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ നസറുദ്ദീന്‍ ഷാ,അസ്‌ലം എന്നിവര്‍ മക്കളാണ്. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കബറടക്കുന്നതിന് നാസ് വക്കവും അല്‍കോബാര്‍ കെ.എം.സ.ിസി വെല്‍ഫയര്‍ വിഭാഗവും രംഗത്തുണ്ട്.
0 Comments