തങ്ങളാഗ്രഹിക്കുന്നതു പോലെ മറ്റുള്ളവര്‍ സംസാരിക്കണമെന്ന് പറയുന്നത് തന്നെയാണ് ഫാസിസം. ദീപാനിശാന്ത്

ഇടത് സഹയാത്രികയായ ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്തിന് തലവേദനയായി.ശനിയാഴ്ച്ച എഴുതിയ പോസ്റ്റാണ് പാര്‍ട്ടി അണികളുടെ പൊങ്കാലക്ക് വിധേയമായത്.ദീപാ നിശാന്തിന്റെ സംസാരം കാവിമണക്കുന്നതാണെന്നുവരെ സൈബര്‍പോരാളികള്‍ വിലയിരുത്തിക്കഴിഞ്ഞു.കൊണ്ടോട്ടിയില്‍ നടന്ന ബഹുജന റാലിയില്‍ പിണറായി സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതില്‍ പ്രതികരിക്കുയായിരുന്നു ദീപാനിശാന്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായാലും മുഖ്യമന്ത്രി പിണറായി വിജയനായാലും ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചത്.. മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം. പക്ഷേ ഒരു പൊതുവേദിയില്‍ വ്യക്തികള്‍ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണെന്നും ദീപാനിശാന്ത് കുറിച്ചു.
പോസ്റ്റിന്റ പൂര്‍ണ്ണ രൂപം……
മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ വ്യക്തികള്‍ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.
തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്..

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ വ്യക്തികൾ സംസാരിക്കുന്നത്…

Posted by Deepa Nisanth on Saturday, December 28, 2019

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar