വെള്ളം നീലനിറമാവുമ്പോള്‍ രക്ഷകനെത്തുമെന്ന് ഡല്‍ഹിയിലെ ആ കുടുംബം കരുതിയിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബം തൂങ്ങിയാല്‍ തങ്ങള്‍ മരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന ഡയറിക്കുറിപ്പ് പുറത്ത്. അവസാന നിമിഷം ലളിത് ചുന്ദാവതിന്റെ പിതാവിന്റെ ആത്മാവ് വന്ന് തങ്ങളെ രക്ഷിക്കുമെന്ന് 11 അംഗ കുടുംബം കരുതിയിരുന്നുവെന്ന് തെളിയിക്കുന്ന ഡയറിക്കുറിപ്പാണ് പുറത്തുവന്നത്.

മരിച്ചു പോയ പിതാവിന്റെ ആത്മാവ് തനിക്ക് മോക്ഷ മാര്‍ഗം ഉപദേശിക്കുന്നതായി ലളിത് ചുന്ദാവതിനുണ്ടായ തോന്നലുകളാണ് ഒരു കുടുംബത്തെ മുഴുവന്‍ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലിസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ചുന്ദാവത് സ്ഥിരമായി ഡയറി എഴുതുന്നുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് കുടുംബത്തിലെ മരണത്തിന്റെ ദൂരുഹത നീക്കുന്ന തെളിവുകള്‍ കിട്ടിയത്.

മരണ ദിനത്തില്‍ ഡയറിയില്‍ എഴുതിയ അവസാന വാചകം ഇങ്ങിനെയാണ്- ”ഒരു കപ്പില്‍ വെള്ളം എടുത്ത് വയ്ക്കുക. അതിന്റെ നിറം നീല നിറമായി മാറുമ്പോള്‍ ഞാന്‍ വരും, നിങ്ങളെ രക്ഷിക്കും’. കര്‍മങ്ങള്‍ക്കു ശേഷം ഓരോരുത്തരും പരസ്പരം കെട്ടഴിച്ചു നല്‍കാനായിരുന്നു പദ്ധതി.

ഭാവിയിലേക്കുള്ള പല പദ്ധതികളും തയ്യാറാക്കി വച്ചിരുന്ന കുടുംബം എന്ത് കൊണ്ട് മരണത്തിലേക്ക് നീങ്ങി എന്ന് ഇത് വിശദീകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. മരിച്ചവരില്‍പ്പെട്ട പ്രിയങ്ക എന്ന യുവതിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന് അടുത്ത ദിവസം വസ്ത്രമെടുക്കുന്നതിനെ കുറിച്ച് ‘  യുവതി ചാറ്റ് ചെയ്തിരുന്നുവെന്ന് ബന്ധു പറയുന്നു.

എതിര്‍വശത്തുള്ള വീട്ടില്‍ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ഫൂട്ടേജില്‍ നിന്ന് കുടുംബം കയറില്‍ തൂങ്ങാനുള്ള ഒരുക്കങ്ങള്‍ സ്വയം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേര്‍ കൈയും കണ്ണും കെട്ടി തൂങ്ങി നില്‍ക്കുന്ന  നിലയിലും 77 വയസുള്ള നാരായണി ദേവി അടുത്ത മുറിയില്‍ കിടക്കുന്നനിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി തുടരുന്ന ഡയറി എഴുത്തില്‍ ചിത്രങ്ങള്‍ സഹിതമാണ് കുറിപ്പുകള്‍ ഉണ്ടായിരുന്നതെന്ന് പോലിസ് പറയുന്നു. മരണ രംഗത്ത് മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ രൂപവുമായി ഒത്തുപോവുന്നതായിരുന്നു ചിത്രങ്ങള്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar