സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. ശനിയാഴ്‌ചയാണ് തൃപ്‌തി ദർശനത്തിനെത്തുന്നത്. ഇതിനായി നാളെ കൊച്ചിയിലെത്തും. ദർശനത്തിനിടയിൽ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും സർക്കാരിനും പൊലീസിനുമാണെന്നും തൃപ്തി ദേശായി.
ശബരിമല ദർശനത്തിനെത്തുന്ന തനിക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്നു തൃപ്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്നാണ് പൊലീസ് പറയുന്നത്. സന്നിധാനത്തെത്തുന്ന എല്ലാ തീർഥാടകർക്ക് പരിരക്ഷ തൃപ്തിക്കും നൽകും. സുരക്ഷ ആവശ്യപ്പെട്ട് ഇവർ അയച്ച കത്തിന് പൊലീസ് മറുപടി നൽകില്ല.
സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ആറു സ്ത്രീകളുമൊത്തെ ശബരിമലയിലെത്തുമെന്നാണ് തൃപ്തി പറയുന്നത്. തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാർ വിളിച്ചാൽ വഴിയിൽ ആക്രമിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് സഞ്ചരിക്കാൻ സർക്കാർ ഒരു കാർ നൽകണം.
അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് തൃപ്തി ദേശായി പറഞ്ഞത്. ഏഴ് സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ചോദിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു.
0 Comments