ഓര്‍മ്മ പൂക്കള്‍

ഡോ.ഹസീനാ ബീഗം അബുദാബി
ഓര്‍മ്മകള്‍ കൊണ്ട് ഞാന്‍
തീര്‍ത്തൊരു പൂക്കളം
ഓര്‍മ്മതന്‍ നിലാവതിന്‍
നിറവും പകര്‍ന്നു….
അതില്‍ ഞാന്‍ വരയ്ക്കാത്ത ചിത്രവും
നിരത്താത്ത മലരുമില്ല എങ്കിലും പൂക്കള്‍ കരഞ്ഞിടുന്നു…..
പാതിവഴിയില്‍ കൊഴിഞ്ഞ
ജീവകണങ്ങളോര്‍ത്ത്
പാറി പറന്നിടും രോഗവും പൊലിച്ചിടും സ്വപ്നങ്ങള്‍…
മതത്തിന്റെ പേരില്‍ കുത്തേറ്റു വീഴും മക്കള്‍
പ്രണയം തോക്കിന്നിര യാക്കിയവര്‍
പക തീര്‍ക്കും രാഷ്ട്രീയ പൂക്കളങ്ങള്‍…..
ഒന്നിലുമില്ലൊരു സൗരഭം
അണയും വര്‍ണ്ണകൗതുകം
ഓരോ നിറത്തിനു മോരോ
അവകാശികള്‍….
മണ്ണിന്‍ ചാരുത പടരാത്ത
മാനവന്‍ മനസ്സിന്‍ മുറ്റത്ത്
തോറ്റു പോകുമീ ജീവിതം
വാനില്‍ ചങ്കിന്‍ നീറ്റലായ്…
0 Comments