നിപ പ്രതിരോധം ഡോ.ഷംസീര്‍ വയലില്‍ 1.75 കോടിരൂപയുടെ ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കി

കോഴിക്കോട്: നിപാ രോഗം ആശങ്കകളും ആദിയും വര്‍ദ്ധിപ്പിക്കുമ്പോള്‍ സഹായവുമായി പ്രവാസി വ്യവസായി രംഗത്ത്. നിപാ വൈറസ് ബാധയെ നേരിടാന്‍ ആരോഗ്യ വകുപ്പിന് ആധുനിക സുരക്ഷാ ുപകരണങ്ങളുമായാണ് പ്രവാസി ഡോക്ടറുടെ രംഗത്തെത്തിയിരിക്കുന്നത്. അബുദാബിയിലെ വി.പി.എസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡോ.ഷംസീര്‍ വയലില്‍ ആണ് 1.75 കോടിരൂപയുടെ ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കുന്നത്. 50 ബോഡി ബാഗുകള്‍,800 സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആദ്യഘട്ട വസ്തുക്കള്‍ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട്ടെത്തിച്ചു. ഇവ ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. നിപാ വൈറസിനെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ട മാസ്‌ക്,വ്യക്തി സുരക്ഷാ വസ്ത്രങ്ങള്‍, ബോഡി ബാഗുകള്‍,എന്‍95 മാസ്‌കുകള്‍ തുടങ്ങിയ ഉള്‍പ്പെടുന്നതാണ് സഹായം. ഇന്നലെ രാത്രി 9.30ഓടെ പ്രത്യേക വിമാനത്തിലാണ് ദുബൈയില്‍ നിന്ന് വസ്തുക്കള്‍ എത്തിച്ചത്.കോഴിക്കോട് സ്വദേശിയായ ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്കും മലയാളികള്‍ക്കും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനുമുമ്പും നല്‍കിയി്ടടുണ്ട്. പ്രവാസി വോട്ടവകാശത്തിനുവേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്ത് അനുകൂല നടപടി നേടിയെടുത്ത ഡോ.ഷംസീര്‍ വയലിന്റെ നടപടി ഏറെ പ്രശംസനീയമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar