ആ​സാ​മി​ൽ വ്യാ​ജ​മ​ദ്യം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 118 ആ​യി.

ഗോലാഘട്ട്: ആ​സാ​മി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി. നിലവിൽ മു​ന്നൂ​റോ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചികി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട്, ജോ​ർ​ഹ​ട്ട് ജി​ല്ല​ക​ളിലാണ് ആ​ളു​ക​ൾ മ​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​തയെന്ന് അധികൃതർ പറയുന്നു.

തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് 50,000 രൂ​പ​യും ന​ൽ​കും. 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar