രണ്ട് ഡിഫി പ്രവര്‍ത്തകരെ തിരുവനന്തപുരത്തു വെട്ടിക്കൊന്നു.


തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വഴിയില്‍ തഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്
(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വെഞ്ഞാറമ്മൂട് കൊലപാതകത്തിലെ മുഖ്യപ്രതി സജീവ് അറസ്റ്റിലായതായി സൂചന. പിടികൂടിയ പ്രതിയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികള്‍ പിടിയിലായെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന.
തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിഥിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല ആരോപിച്ചു. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവര്‍ നേരത്തെ പല കേസിലും പ്രതികളാണെന്നും കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സൂചനകളാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്നത്. സ്ഥലത്തെ സിസി ടിവി ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കെട്ടിടത്തിലെ സിസി ക്യാമറയാണ് ദിശ മാറ്റി വച്ചിരുന്നത്.
വച്ചിരുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസും കരുതുന്നു. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar