ഈറ്റ് മോ ദുബൈ കരാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു,

ദുബൈ. പുതിയ രുചിക്കൂട്ടുകള്‍ സമ്മാനിച്ചുകൊണ്ട് ഈറ്റ് മോ ദുബൈ കരാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ദുബൈ മുനിസിപ്പാലിറ്റി ഓട്ടോ മാര്‍ക്കറ്റ് യൂണിറ്റ് തലവന്‍ ഖമീസ് മുഹമ്മദ് സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥാപന ഉടമകളായ അബ്ദു റഹ്മാന്‍ കൊയിലാട്ട്,ബഷീര്‍ മലനാട്,അന്‍വര്‍ എ.എം,റഷീദ് ബ്രാനോ,മുനീര്‍ അല്‍മാസ് എന്നിവരടക്കം ദുബായിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും വ്യാപാരികളുമടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നോര്‍ത്ത് ഇന്ത്യന്‍,ചൈനീസ് ഭക്ഷണങ്ങളുടെ രുചിപ്പെരുമക്കൊപ്പം ഈറ്റ് മോ വികസിപ്പിച്ചെടുത്ത രുചി വൈവിധ്യത്തോടെ ചിക്കന്‍ ഉത്പ്പന്നങ്ങളും ലഭ്യമാണ്.ഹോട്ടല്‍ കേന്ദ്രമായ കരാമയില്‍ പിസ്സ പ്ലാസക്കു മുന്നിലാണ് ഈറ്റ് മോ പ്ര വര്‍ത്തനം ആരംഭിച്ചത്, രുചി വൈവിധ്യംതേടുന്നവര്‍ക്ക് ഈ സ്ഥാപനം തൃപ്തി നല്‍കുമെന്ന് ഉടമകള്‍ അവകാശപ്പെട്ടു, ഈറ്റ്‌മോയിലെ പാചക വിദഗ്ധര്‍ തെയ്യാറാക്കിയ മസാലക്കൂട്ടുകളാണ് സ്ഥാപനത്തിന്റെ ആകര്‍ഷണമെന്ന് അബ്ദു റഹ്മാന്‍ കൊയിലാട്ട് പറഞ്ഞു.
ദുബൈ മുനിസിപ്പാലിറ്റി ഓട്ടോ മാര്‍ക്കറ്റ് യൂണിറ്റ് തലവന്‍ ഖമീസ് മുഹമ്മദ് സഈദ് ഈറ്റ് മോ റെസ്റ്റോറന്റ് ദുബൈ കരാമയില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
0 Comments