ഫോര്‍ബ്‌സ് പുരസ്‌കാരം ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി.
അറബ് ലോകത്ത് നിന്ന് തിരഞ്ഞെടുത്ത നൂറ് ഇന്ത്യന്‍ ബിസിനസ് ഉടമകള്‍ക്ക് ഫോര്‍ബ്‌സ് നല്‍കുന്ന പുരസ്‌കാരം ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി. പട്ടികയില്‍ 20ാം സ്ഥാനത്താണ് സാമുഹിക പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹമുള്ളത്. കമ്പനിയുടെ വരുമാനം, ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിന്റെ വയസ്സ്, സുതാര്യത മുതലായവ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
0 Comments