സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ചോദ്യപപ്പർ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജാവദേക്കർ അറിയിച്ചു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ഇന്ന് ഉത്തരവിറക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. പരീക്ഷകൾ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിക്കുകയും ചെയ്തു.
ചോദ്യപേപ്പർ ചോർച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാർഥികളും മാതാപിതാക്കളും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് സൂചനകൾ വന്നിരുന്നു. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായും വിദ്യാർഥികൾ നേരത്തെ ആരോപിച്ചിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച രാത്രി മുതലാണ് ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. പരീക്ഷകൾ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാർഥികളും മാതാപിതാക്കളും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായും വിദ്യാർഥികൾ ആരോപിക്കുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
0 Comments