ചിത്രകാരി ഫൈറൂസ മക്കയില്‍ മരിച്ചു.

മക്ക: മാതാപിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ പ്രശസ്ത ചിത്രകാരി ഫൈറൂസ(32) മക്കയില്‍ മരിച്ചു. ഈ മാസം ഏഴിനു ഉംറ നിര്‍വഹിക്കാനെത്തിയ ഫൈറൂസക്കു പനി ബാധിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച മക്ക അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സക്കിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മസ്ജിദുല്‍ ഹറമിലെ ജനാസ നമസ്‌കാരത്തിന് ശേഷം മക്ക അല്‍ശറായ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ശാരീരിക വളര്‍ച്ച കുറവായിരുന്ന ഫൈറൂസ, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വലിയ പിന്തുണ നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ്. ഇത്തരത്തിലുള്ളവരുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന നരിക്കുനിയിലെ അത്താണി റിഹാബിലേറ്റഷന്‍ സെന്ററിലെ സന്ദര്‍ശകയായിരുന്നു ഫൈറൂസ. ഇവിടുത്തെ അന്തേവാസികള്‍ക്കും മറ്റുള്ള ഭിന്നശേഷിക്കാര്‍ക്കും വലിയ പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു മികച്ച കലാകാരി കൂടിയായ ഫൈറൂസ. ചിത്രകാരിയായ ഫൈറൂസ, പാഴ്‌വസ്തുക്കളില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിലും വിദഗ്ദയായിരുന്നു. മടവൂര്‍ സ്വദേശി കല്ലുമുട്ടയില്‍ ഉമ്മര്‍ – ഉമ്മു കുല്‍സൂം ദമ്പതികളുടെ മകളാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar