ഫാനി അതി തീവ്രരൂപം പ്രപിച്ച് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം:ഫാനി അതി തീവ്രരൂപം പ്രപിച്ച് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബംംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഫാനി ചുഴലിക്കാറ്റായി 30ന് രാവിലെ തമിഴ്‌നാട്,ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എന്നാല്‍ 24 മണിക്കൂറിന് ശേഷം മാത്രമെ കാറ്റിന്റെ ദിശ കൃത്യമായി അറിയാന്‍ കഴിയൂവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നാളെ മുതല്‍ 30 വരെ ശക്തമായ കാറ്റും മഴയുമുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മല്‍സ്യബന്ധനത്തിന് പോകരുത്. ഏപ്രില്‍ 29ന് കോട്ടയം,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളിലും ഏപ്രില്‍ 30ന് കോട്ടയം,എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, പാലക്കാട് എന്നി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments