അനുരാഗിന്റെ വീടെന്ന സ്വപ്‌നം ഫാറൂഖ് കോളേജ് സഫലമാക്കും

പി.സി അനുരാഗ് എന്ന മലയാളിയുടെ അഭിമാന താരത്തിന്റെ സ്വപ്‌നം ഫാറൂഖ് കോളേജ് സഫലീകരിക്കും. പതിതിനാല് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം നേടുമ്പോള്‍ ആ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് പി.സി അനുരാഗ് എന്ന ഫാറുഖ് കോളേജ് വിദ്യാര്‍ത്ഥി. മലയാളിയുടെ അഭിമാന താരം നല്ലൊരു വീടില്ലാതെ ബുദ്ധിമുട്ടുകയാണെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ സന്തോഷ് ട്രാഫി കിരീടം നേടിയ റിപ്പോര്‍ട്ടിനൊപ്പം അച്ചടിച്ചിരുന്നു.വളരെ ചെറിയ ഒലക്കുടിലില്‍ നിന്നാണ് മലയാളത്തിന്റെ അഭിമാനം കാത്ത അനുരാഗും കുടുംബവും അന്തിയുറങ്ങുന്നതെന്ന വാര്‍ത്ത പലരുടേയും ഉള്ളം വേദനിപ്പിച്ചിരുന്നു.ഫാറൂഖ് കോളേജ് ഒന്നാം വര്‍ഷ ബി.എ.സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് അനുരാഗ്. സംഭവമറിഞ്ഞ ഉടനെ തന്നെ പുതുതായി ചാര്‍ജ്ജെടുത്ത ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.നസീര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെടുകയും അനുരാഗിന് വീട് നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
പ്രിന്‍സിപ്പാളായ ശേഷമുള്ള ഈ ആദ്യ തീരുമാനം. ആവശ്യങ്ങള്‍ തക്ക സമയത്ത് തിരിച്ചറിഞ്ഞു തീരുമാനമെടുത്ത പ്രിന്‍സിപ്പാളിന് ഹൃദയം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അഭിനന്ദനങ്ങള്‍ നേര്‍ന്നു.
0 Comments