All for Joomla The Word of Web Design

താര രാജാവിന്റെ മകന്‍ വാഴ്ത്തപ്പെടുമ്പോള്‍

താര രാജകുമാരന്റെ രംഗ പ്രവേഷം നാളിതുവരെ നടക്കാത്ത പുതിയ പാതയില്‍.
ആദി എന്ന ചിത്രത്തിലൂടെയാണ് താര രാജാവിന്റെ മകന്‍ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത് .ആദിത്യന്‍ എന്ന കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ സ്‌ക്രീനെലത്തുമ്പോള്‍ മലയാളസിനിമാലോകവും ആവേശത്തിലാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നും പങ്കെടുക്കാതെ പ്രണവ് ഹിമാലയത്തിലാണ്. ഇതിനിടെ പ്രണവിന്റെ ആദിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മുട്ടിയും ദുല്‍ഖറും സിനിമാ ലോകത്തെ പ്രമുഖരെല്ലാവരും. ഈ താരാശംസക്കു പിന്നില്‍ വലിയ മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സിനിമാ ലോകത്തെ പിന്നാമ്പുറ സംസാരം.


മമ്ുട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സിനിമയിലെത്തുമ്പോള്‍ ഇല്ലാതിരുന്ന പരസ്യതന്ത്രത്തിനു പിന്നില്‍ താരമകന്റെ കുടിയിരുത്തലാണെന്നാണ് കേള്‍ക്കുന്നത്. ദുല്‍ക്കര്‍ വന്നപ്പോള്‍ മമ്മുട്ടി പറഞ്ഞത് അവനു കഴിവുണ്ടെങ്കില്‍ പിടിച്ചു നില്‍ക്കും എന്റെ ലേബലില്‍ പ്രതിഷ്ടിക്കരുത് എന്നാണ്. എന്നാല്‍ മോഹന്‍ ലാല്‍ ആവട്ടെ മകനേയും കൊണ്ട് മമ്മുട്ടി അടക്കമുള്ള താര നിരയുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ പത്രം മുഴുപേജ് ആശംസയാണ് പ്രസിദ്ധീകരിച്ചത്.ഇങ്ങനോ മകനെ പ്രതിഷ്ടിക്കുന്ന രാഷ്ട്രീയത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്. ഈ അടുത്തകാലത്തു മലയാള സിനിമയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്ത സിനിമകള്‍ പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ഈ മകന്‍ താര പ്രവേശത്തിലും കാണുന്നത്. ആസൂത്രിതമായ കുടിയിരുത്തലാണെന്നതില്‍ ആര്‍ക്കും ംെശയമില്ല.
ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ടീസറുകള്‍ പുറത്തിറക്കിയതുപോലും മലയാള സിനിമയില്‍ ലാലിന്റെ പിന്‍ഗാമിയായി പ്രണവ് എത്തുന്നു എന്ന ധ്വനിയോടുകൂടിയാണ്. മലയാളത്തില്‍ സിനിമകള്‍ കുറയുകയും മോഹന്‍ലാല്‍ തന്റെ പുതിയ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രണവിനെ മലയാള സിനിമയില്‍ അവരോധിക്കുന്ന രീതി ശെരിയല്ല എന്നാണ് സിനിമാ പ്രവര്‍ത്തകരുടെ നിലപാട്. മകനു കഴിവുണ്ടെങ്കില്‍ ജനം അവനെ സ്വീകരിക്കട്ടെ എന്ന മമ്മുട്ടി നിലപാടിനു സ്വീകാര്യത ലഭിക്കുന്നതും ഇതുകൊണ്ടാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar