ചലച്ചിത്രോത്സവത്തിൽ തന്റെ പ്രതിഭ തെളിയിച്ച് ഐശ്വര്യ റായ്.

വീണ്ടും കാൻ ചലച്ചിത്രോത്സവത്തിൽ തന്റെ പ്രതിഭ തെളിയിച്ച് ഐശ്വര്യ റായ്.റെഡ് കാർഡ്പെറ്റിൽ ചുവട് വെച്ച താരം ഇത്തവണയും ആരാധകരുടെ നിറഞ്ഞ കൈയടി നേടി.വസ്ത്രധാരണത്തിലെ അപാരമായ സെൻസാണ് ഐശ്വര്യയ്ക്ക് കൈയടി നേടി കൊടുത്തത്. കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഐശ്വര്യ മാത്രമല്ല, അമ്മയ്ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു ആരാധ്യയുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ട്. ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വീഡിയോ, താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘സര്‍ക്കിള്‍ ഓഫ് ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
0 Comments