കരിപ്പൂര്‍ വിമാന ദുരന്തം: മരണപ്പെട്ട രണ്ടാള്‍ക്ക് കോവിഡ് പോസിറ്റീവ്.പരിക്കേറ്റവരില്‍ നിരവധി പേര്‍ക്കും.

കരിപ്പൂര്‍ ദുരന്തത്തില്‍ മരണപ്പെട്ട രണ്ടാള്‍ക്കും പരിക്കേറ്റ ചിലര്‍ക്കും കോവിഡ് പോസിറ്റീവ്.
കോവിഡ് പശ്ചാത്തലത്തില്‍ നടന്ന ദുരന്തമായിട്ടും സ്വജീവന്‍ പോലും അവഗണിച്ചാണ് നാട്ടുകാര്‍ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തിയത്. ദുരന്തത്തില്‍ മരിച്ചത് 19 പേരാണ്. ഇന്നലെത്തന്നെ ആരോഗ്യ മന്ത്രി സേവനത്തിന്നിറങ്ങിയ മുഴുവന്‍ പേരോടും കോറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടിരുന്നു.
മരിച്ചവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ മരിച്ചവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങുകള്‍ നടന്നാല്‍ പലര്‍ക്കും അവസാന ദര്‍ശനം അസാധ്യമാകുമെന്ന ആകുലതയാണ് ഉള്ളത്.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു..
കോഴിക്കോട് ആശുപത്രികളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇങ്ങനെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചുപേരാണ് മരിച്ചത്.
സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് (23), പാലക്കാട്, 45 വയസ് തോന്നിക്കുന്ന സ്ത്രീയും 55 വയസുള്ള മറ്റൊരു സ്ത്രീയും മരിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്നര വയസുള്ള കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല….
മിംസ് ആശുപത്രിയില്‍ മരിച്ചവര്‍ ദീപക്, അഖിലേഷ്, ഒരജ്ഞാതനും ഇവിടെ മരിച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശിയുമായ രാജീവനുമാണ് മരിച്ചത്….
0 Comments