All for Joomla The Word of Web Design

കേരളത്തില്‍ ഒരു ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കുമ്പോള്‍

ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു…………………………

: അമ്മാര്‍ കിഴുപറമ്പ്‌ :

പാലക്കാട് കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്.വിവരം അറിഞ്ഞ് അങ്കണവാടി പ്രവര്‍ത്തകര്‍ പൊലിസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് പണം വാങ്ങി കുഞ്ഞിനെ വിറ്റതെന്ന് മാതാവ് ബിന്ദു പൊലിസില്‍ മൊഴി നല്‍കി. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ഒളിവിലാണ്.
ഈ വാര്‍ത്ത പുറത്തുവന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നല്ല. ദൈവത്തിന്റെ സ്വന്തം നാടെന്നും പട്ടിണിപ്പാവങ്ങളുടെതെന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നിന്നാണ് എന്നത് ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്. ദാരിദ്യം ഭയന്നു സ്വന്തം കണ്ടമണിയെ കൊന്നൊടുക്കുകയും വില്‍ക്കുകയും ചെയ്യേണ്ടി വരുന്നത് വലിയ ദുരന്തമാണ്. സര്‍ക്കാര്‍ എന്ത് ന്യായീകരണം പറഞ്ഞാലും ചില വസ്തുതകള്‍ കാണേണ്ടതുണ്ട്. കേരളീയ ജനതയില്‍ മഹാ ഭൂരിപക്ഷവും മോശമല്ലാത്ത ജീവിത സാഹചര്യത്തിലാണെങ്കിലും വലിയൊരു വിഭാഗം പട്ടിണിയിലും അര്‍ദ്ധപട്ടിണിയിലുമാണ്. അവരെ സംരക്ഷിക്കാന്‍ കോടികളുടെ ബജറ്റും പ്രഖ്യാപനങ്ങളും ഉണ്ടെങ്കിലും അവയൊന്നും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനു ഉതകുന്നില്ല എന്ന സത്യത്തിലേക്കാണ് പാലക്കാട്ടെ ദലിത് കുടുംബത്തില്‍ നടന്ന ഈ സംഭവം വിരല്‍ചൂണ്ടുന്നത്. രോഗം തൊഴിലില്ലായ്മ കുടുംബപശ്ചാത്തലങ്ങളുടെ പോരായ്മ എന്നിങ്ങനെ പലകാരണങ്ങളും ഉണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തത തന്നെയാണ് പ്രശ്‌നം. ഇത്തരം അരികു നിര്‍ത്തപ്പെട്ട സമൂഹങ്ങളുടെ വികസനത്തിനു വേണ്ടി വകയിരുത്തുന്ന പണം ഇടത്തട്ടുകാരുടെ ഉന്നമനത്തിനാണ് ഉപകാരപ്പെടുന്നത്. പലക്കാട് ഇടുക്കി വയനാട് പോലുള്ള ജില്ലകളില്‍ ഇത്തരം കുടുംബങ്ങള്‍ക്കു വേണ്ടി സ്വാതന്ത്ര്യാനന്തര കേരളം എത്രകോടി ചെലവഴിച്ചു എന്ന് അന്വേഷിച്ചാലറിയാം അവിടെ നടന്ന തട്ടിപ്പിന്റെ മുഖം എത്ര ഭീകരമാണെന്ന്.

എന്തു കൊണ്ട് അവരിന്നും ഇങ്ങനെ ദാരിദ്യത്തില്‍ നി്‌നും കൊടും ദാരിദ്ര്യത്തിലേക്കും അസമത്വത്തിലേക്കും തന്നെ പതിക്കുന്നു എന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റു തെയ്യാറാക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ അടുത്തുള്ള കടല്‍ തീരത്തു കസേരയിട്ടിരിക്കുന്ന ധനമന്ത്രി കാണേണ്ടതും പോവേണ്ടതും ഇത്തരം മനുഷ്യര്‍ വസിക്കുന്ന ഊരുകളിലേക്കാണ്. സ്വന്തം രക്തത്തില്‍ പിറന്ന പൊന്നോമനയെ ദാരിദ്ര്യം ഭയന്നു മാതാവ് വില്‍ക്കുക എന്നത് പരിഷ്‌കൃതമെന്നു നാം ഊറ്റംകൊള്ളുന്ന നാട്ടില്‍ വാര്‍ത്തപോലുമാകുന്നില്ല. ഒരാളുടെ നെഞ്ചിലും ആ വാര്‍ത്ത കനല്‍കോരിയിടുന്നില്ല. പിന്നെങ്ങിനെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണകൂടത്തിനും ആധിയുണ്ടാവുക.
രാജ്യം അതിഭീകരമായ ദാരിദ്ര്യത്തിലേക്ക് പതിക്കുകയാണ്. സമ്പന്നര്‍ അതിസമ്പന്നര്‍ ആവുകയും ദരിദ്രന്‍ അതി ദരിദ്രന്‍ ആവുകയും ചെയ്യുന്ന സാമൂഹിക ക്രമത്തിന്റെ ദുരന്തമാണിതെല്ലാം. നമ്മുടെ ഭരണകൂട കാഴ്ച്ചപ്പാട് ഇങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു.പട്ടിണി സഹിക്കവയ്യാതെ രൂക്ഷമാവുമ്പോള്‍ പിടിച്ചുപറിയും കളവും അധികരിക്കും.പണത്തിനു വേണ്ടി മനുഷ്യന്‍ ഏത് നീച വേഷവും കെട്ടും. അച്ഛനും അമ്മയും സ്വന്തം ചോരയില്‍ പിറന്ന പെണ്‍മക്കളെ അന്യര്‍ക്കു കാഴ്ച്ചവെക്കും. മക്കള്‍ മാതാപിതാക്കളെ കൊന്നുകുഴിച്ചുമൂടും സമ്പത്തിനു വേണ്ടി.ഇതെല്ലാം നാം കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളെറേയായി. അന്നൊക്കെ അതൊറ്റപ്പെട്ട പ്രശ്‌നമെന്നു പറഞ്ഞു നാം അവയെ ലളിത വല്‍ക്കരിച്ചു. ഇനിയും ആ മനസ്സാണ് മലയാളിക്കെങ്കില്‍ നാം അറിയുക മനുഷ്യത്വം എന്ന സവിശേഷ ഗുണം നമ്മില്‍ നിന്നും കൈമോശം വന്നെന്ന്.
പാലക്കാട്ടെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപകൊണ്ട് ദാരിദ്യത്തെ മറികടക്കാം എന്ന് കണക്കു കൂട്ടുന്നു. എന്നാല്‍ അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒഴുക്കി കളഞ്ഞ കോടികള്‍ എത്രയോ ഇരട്ടിയാണ്. സര്‍ക്കാര്‍ അറിയുക പതിനായിരങ്ങള്‍കൊണ്ടും ലക്ഷങ്ങള്‍ കൊണ്ടും തീരുന്ന പ്രശ്‌നമേ അവര്‍ക്കുള്ളു. ആ പ്രശ്‌നം അവരുടെ നിസ്സഹായ ജീവിതത്തില്‍ വലിയ തുകയാണ്. ഭാരിച്ച ബാധ്യതയാണ്. അതിന്റെ പേരില്‍ അവര്‍ കൂട്ട ആത്മഹത്യതന്നെ ചെയ്യും. അതുകൊണ്ട് പാര്‍ശ്വ വത്കരിക്കപ്പെട്ട വിഭാഗത്തിനു വേണ്ടി പുതിയ പധ്ധതികള്‍ പ്രാപല്യത്തില്‍ വരേണ്ടതുണ്ട്.അവ നടപ്പാക്കാന്‍ ജനങ്ങളുടെ ഇടയില്‍ ജീവിച്ചു പരിചയമുള്ള നേതാക്കള്‍ ഉണ്ടാവേണ്ടതുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar