ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹോളണ്ടിനോട് പരാജയപ്പെട്ടു.

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹോളണ്ടിനോട് പരാജയപ്പെട്ടു. ഹോളണ്ട് ജയിച്ചത് കാരണം മുന്‍ലോക ചാംപ്യന്‍മാരായ ജര്‍മനിയെ നാഷന്‍സ് ലീഗില്‍നിന്ന് ലീഗ് ബിയിലേക്ക് തരം താഴ്ത്തി. ഗ്രൂപ്പഎയിലെ മത്സരത്തിലാണ് ഹോളണ്ടിനോട് എതിരില്ലാത്ത രണ്ടണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെട്ടത്. ഇരുപകുതികളിലുമായി ജോര്‍ജിയോ വിനാല്‍ഡം (44-ാം മിനുട്ട്), മെംഫിസ് ഡിപ്പായ് (90) എന്നിവരുടെ ഗോളുകളാണ് ഓറഞ്ച് പടയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഫ്രാന്‍സ് തോറ്റെങ്കിലും ഈ തോല്‍വി ഫ്രാന്‍സിനേക്കാള്‍ ആഘാതമായത് മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കാണ്. ഹോളണ്ടണ്ടിന്റെ അപ്രതീക്ഷിത ജയത്തോടെയാണ് ജര്‍മനി നാഷന്‍സ് ലീഗിന്റെ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടിലും തോറ്റ
ജര്‍മനിയുടെ സമ്പാദ്യം ഒരു മത്സരത്തിലെ സമനില മാത്രമാണ്. ഫ്രാന്‍സിനെതിരേ നേടിയ മിന്നും ജയത്തോടെ ഹോളണ്ടണ്ട് നാഷന്‍സ് ലീഗിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഡച്ച് ടീമിനെതിരേ ഫ്രാന്‍സ് ജയം നേടിയാല്‍ മാത്രമേ ജര്‍മനിക്കു നേരിയ സാധ്യതയുണ്ടണ്ടായിരുന്നുള്ളൂ. …
0 Comments