കന്യാസ്ത്രീ പീഡനം. സഹോദരിയും നിരാഹാരം തുടങ്ങി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്ന് നിരാഹാരസമരം തുടങ്ങി. സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന കൊച്ചിയിലെ നിരാഹാരപന്തലിലാണ് കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരമിരിക്കുന്നത്. ഇതോടെ സമരപ്പന്തലില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്നവരുടെ എണ്ണം രണ്ടായി.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന സ്റ്റീഫന്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷം സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരസമരം ഏറ്റെടുത്തിരുന്നു.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും രാവിലെ മുതല്‍ തന്നെ പ്രതിഷേധ സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപന്തലിലെത്തി.എത്രയും പെട്ടന്ന് കന്യാസ്ത്രീകളുടെ പരാതിയില്‍ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യാക്കോബായ സഭ അടക്കമുള്ള സഭയിലെ വൈദികര്‍ സമരപ്പന്തലില്‍ പ്രസംഗിക്കും. സിസ്റ്റര്‍ ജെസ്മി കന്യാസ്ത്രീകളുടെ സമരം ലോകചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണെന്ന് പറഞ്ഞു.
അതേസമയം കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരക്കിട്ട നീക്കങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഹൈക്കോടതി അഭിഭാഷകന്‍ വിജയഭാനു മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍
പരിശോധിക്കാന്‍ അഭിഭാഷകരുമായി ബിഷപ്പ് കൂടിയാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar