ഗാഥാ ജയശ്രീയ്ക്ക് ,ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം വിദ്യാഭ്യാസ അവാര്‍ഡ്

ദുബൈ. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിനുള്ള 2018-19 വര്‍ഷത്തെ ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം അവാര്‍ഡിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (ഷാര്‍ജ) പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ഗാഥാ ജയശ്രീ അര്‍ഹയായി. ശാസ്ത്രബോധത്തിന്റെയും വ്യത്യസ്തമേഖലകളിലെ പൊതുവിജ്ഞാനത്തിന്റെയും പാഠ്യേതര അറിവുകളുടെയും അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും ശ്രദ്ധേയമായ ഈ അവാര്‍ഡ് നല്‍കുന്നത്.
ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റും ഡിസൈനറുമായ ലിയോ ജയന്റെയും, (തിരുവനന്തപുരം കൊഞ്ചിറവിള) ജയശ്രീ ജയന്റെയും മകളാണ് ഗാഥ. ദുബായിലെ ഒരു പരസ്യകമ്പനിയിലെ ഡിസൈനറാണ് സഹോദരന്‍ ഗൗതം. പഠനത്തില്‍ മാത്രമല്ല ഇംഗ്ലീഷ് കവിതയിലും ഗാഥ ഇതിനകം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.2017ല്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ വച്ച് കവി സച്ചിദാനന്ദനും കെ.ജയകുമാറം അവതാരികയെഴുതിയ ഗാഥയുടെ Little to Somewhere എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar