ആശങ്കകള്‍ക്കിടയില്‍ 39-ാമത് ജി,സി,സിഉച്ചകോടിക്ക് ഞയറാഴ്ച റിയാദില്‍ തുടക്കമാകും

റിയാദ് : ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള ഖത്തര്‍ തീരുമാനം സൃ്ടിച്ച ആശങ്കകള്‍ക്കിടയില്‍ 39-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദില്‍ നാളെ (ഞയറാഴ്ച) തുടക്കമാകും. ഗള്‍ഫ് രാഷ്ട്രതലവന്‍മാര്‍ സമ്മേളിക്കുന്ന ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷനാകും. 19 മാസത്തിനുശേഷം മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി ഖത്തറിനേയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ് ഖത്തര്‍.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് ഖത്തറുമായി സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചത്. സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചതായി ഖത്തര്‍ അമീര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
ഗള്‍ഫ് സഹകരണം, രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ ഉച്ചകോടി ചര്‍ച്ച ചെയ്യും.? വെല്ലുവിളികള്‍ നേരിടുന്നതിന് ഐക്യവും സഹകരണവും ശക്തമാക്കുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന് ജിസിസി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ലത്തീഫ് അല്‍സയ്യാനി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar