ഗിഫ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

നിരുപാധികമായ മനുഷ്യ സ്‌നേഹവും ഏക മാനവികതയുമാണ് സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ വികാരമെന്നും, ഈ രംഗത്ത് ശക്തമായ മുേറ്റങ്ങള്‍ ഉണ്ടാകണമെന്നും കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് രവീസ് കടവ് ഇന്റര്‍നാഷണല്‍ കവെന്‍ഷന്‍ സെന്ററില്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ(ഗിഫ) ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ റഹ്മാന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ കുലം സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് കൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും മനുഷ്യരുടെ തന്നെ പ്രവര്‍ത്തനങ്ങള്‍ കാരണമായ പ്രശ്‌നങ്ങളും മാനവരാശിയുടെ സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിനും പുരോഗതിക്കും തടസങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഏകമാനവികതയില്‍ ഊന്നിയ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ഒരു ചിന്താഗതിക്ക് മാത്രമെ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എസ്. സെല്‍വിന്‍ കുമാര്‍,പ്രൊഫ എം.അബ്ദുല്‍ അലി,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കോഴിക്കോട് സര്‍വ്വകലാശാല ജേര്‍ണലിസം വകുപ്പ് മേധാവി ഡോ.എന്‍ മുഹമ്മദ് അലി,മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍ക്കോട് ജില്ലയിലെ ഉദുമ സ്വദേശിയായ റഹ്മാന്‍ കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനാണ്. ഗിഫയുടെ ഗള്‍ഫ് മാധ്യമ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. രമേശ് അരൂര്‍ (പരേതര്‍ താമസിക്കുന്ന വീട്) സാദിഖ് കാവില്‍ (ഔട്ട്പാസ്) പി.പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍) കെ.എം അബ്ബാസ് (ദേര, കഥകള്‍) എം.അഷ്‌റഫ് (മല്‍ബു കഥകള്‍) ടി.സലിം (ലോങ്പാസ്) എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഗള്‍ഫില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് റിയാദിലെ മനാക് ജാര്‍ഷ് എസ്റ്റാബിഷ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ മജീദ് അലിയാര്‍,ഖത്തറിലെ ഗ്രൂപ്പ് ടെന്‍ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് കസള്‍ട്ടന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ റഹ്മാന്‍,സഊദ് അറേബ്യയിലെ ബ്രോസ്റ്റ് തസാജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഹംസ വടക്കേടന്‍,റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കു ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി ഇബ്‌റാഹീം സുബ്ഹാന്‍, ഖത്തറിലെ ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സിറ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷ്‌റഫ്,റിയാദിലെ മിറാത് അല്‍ റിയാദ് പ്രൈവറ്റ് കാര്‍ സര്‍വ്വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റാഫി കൊയിലാണ്ടി,സഊദി അറേബ്യയിലെ സഊദിയിലെ ടൂമാക്‌സ് ഫ്‌ളവേഴ്‌സ് ഓപ്പറേഷന്‍സ് മാനേജര്‍ നൗഷാദ് കൂടരഞ്ഞിക്ക് വേണ്ടി മകന്‍ ആദില്‍ നൗഷാദ്, സഊദിയിലെ സിറ്റി ഫ്‌ളവര്‍ ഫ്‌ളീരിയ ഗ്രൂപ്പ് ഡയറക്ടര്‍ ഇ.കെ റഹീം വടകര, ഖത്തറിലെ ജെര്‍മന്‍ ഫിറ്റ്‌നെസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം റിയാസ്, ഖത്തറിലെ മറൈന്‍ എയര്‍കണ്ടീഷനിംഗ് & റെഫ്രിജേറേഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജെ ഷൗക്കത്തലി, ഖത്തറിലെ അക്കോ ഗ്രൂപ്പ് വെഞ്ചേഴ്‌സ് ചെയര്‍മാന്‍ ഡോ.ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. റഫീഖ് യൂസുഫിന്റെ ഗസലും പരിപാടിക്ക് മാറ്റു കൂട്ടി.

ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ റഹ്മാന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ സമ്മാനിക്കുു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar